ചീയപ്പാറ വെള്ളച്ചാട്ടം
ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് ചീയപ്പാറ വെള്ളച്ചാട്ടം. ദേശീയപാത 85-ൽ (NH 85) നേര്യമംഗലത്തിനും അടിമാലിക്കും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഏഴ് തട്ടുകളായാണ് ചീയപ്പാറ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്. ട്രെക്കിംഗ്, ഹൈക്കിംഗ് പാതകൾ വഴിയും ഈ വെള്ളച്ചാട്ടത്തിലേക്ക് എത്തിച്ചേരാനാകും.